അമ്മമാർക്കൊപ്പം : കരുതലായി മമ ധർമ്മ സേവാ വിഭാഗം

അമ്മമാർക്കൊപ്പം ...... മമ ധർമ്മയുടെ ആലപ്പുഴ വാരനാട് സാധനാ ശക്തി കേന്ദ്രത്തിൽ നടന്ന ധ്യാന സംഗമത്തിൽ വച്ച് നിരാലംബരും, രോഗ ബാധിതരുമായ പദ്മാവതി, തങ്കമ്മ എന്നീ രണ്ട് അമ്മമാർക്ക് ചികിൽസാ ധന സഹായം, മമധർമ്മ സേവാ വിഭാഗം ട്രഷറർ ശ്രീ.ഭാസ്ക്കരൻ കൈമാറുന്നു. ഒറ്റപ്പെട്ടു കഴിയുന്നവരും, രോഗബാധിതരുമായ വയോജനങ്ങളെ സഹായിക്കുന്നതിനായി മമധർമ്മ സേവാ വിഭാഗം രൂപവൽക്കരിച്ച മാതൃവന്ദനം വയോജനാമൃതം പദ്ധതിയിൽ നിന്നാണ് തുക കൈമാറിയത്. -------------------------------------------------------- താങ്ങായി തണലായി മമ ധർമ്മ ആലപ്പുഴ ജില്ലയിൽ വാരനാട് പ്രദേശത്ത് താമസിക്കുന്ന ക്യാൻസർ ബാധിതരായ രോഗികൾക്ക്, ശിവരാത്രി ദിനത്തോടനുബന്ധിച്ച് മമധർമ്മ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ട ചികിത്സ ധനസഹായം വിതരണം ചെയ്തു. ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച നിർധനരായ രോഗികളെ സഹായിക്കുന്നതിനായി മമധർമ്മ സേവാ വിഭാഗം രൂപീകരിച്ച മൃതസഞ്ജീവനി പദ്ധതിയിൽ നിന്നാണ് ഈ തുക കൈമാറിയത്. തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ പ്രവീൺ ജി പണിക്കർ മമധർമ്മ സേവ വിഭാഗത്തിന് വേണ്ടി സഹായധനം കൈമാറി. -------------------------------...