Posts

മമ ധർമ്മയുടെ സേവനത്തിന്റെയും സന്തോഷത്തിന്റെയും പൊന്നോണം

Image
  മമ ധർമ്മ സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉൾപ്പെട്ട നിർധനരും നിരാലംബരും രോഗികളുമായ നമ്മുടെ അമ്മമാർക്കും വയോജനങ്ങൾക്കും ഓണക്കോടിയും, ഓണ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ഈ സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ മമധർമ്മ സേവാ വിഭാഗത്തോട് ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏 മമ ധർമ്മ സേവാ വിഭാഗം

സേവനഭരിതം : മമ ധർമ്മ

Image
മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും വയോജനങ്ങൾക്കുമുള്ള ക്ഷേമ പെൻഷനുകളുടെയും വിതരണം നന്ദി🙏 മമ ധർമ്മ സേവാ വിഭാഗം

സദാ സേവാ നിരതം : മമ ധർമ്മ ജൂലൈ മാസ പ്രവർത്തനങ്ങൾ ആരംഭിച്ചു

Image
അതുലിന് ചികിത്സ ധനസഹായം നൽകി ജൂലയ് മാസ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി മമ ധർമ്മയുടെ ചികിൽസാ ധന സഹായ വിതരണം തുടങ്ങി. ആദ്യഘട്ടമായി അപ്ലാസ്റ്റിക് അനീമിയ ബാധിതനായ അതുൽ കൃഷ്ണ ക്ക് ചികിത്സ ധനസഹായം നൽകി. ആലപ്പുഴ ജില്ല പെരുമ്പളം പഞ്ചായത്തിൽ, മണ്ണാരത്തിൽ വീട്ടിൽ അനി -ജയ ദമ്പതികളുടെ മകൻ അതുൽ കൃഷ്ണ (12 വയസ്സ് ) അപ്ലാസ്റ്റിക് അനീമിയ (aplastic anemia ) എന്ന ഗുരുതര രോഗവസ്ഥയിൽ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു. കുഞ്ഞു മോന് മജ്ജ മാറ്റി വെക്കൽ പ്രക്രിയ യിലൂടെ മാത്രമേ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുകയുള്ളൂ . ഈ ഗുരുതര അവസ്ഥയിൽ അടിയന്തരമായി ഇത് ചെയ്യുകയും വേണം. 40 ലക്ഷത്തോളം രൂപ ചെലവ് വരും. ഗ്രാമവാസികൾ ചികിത്സ സഹായം കണ്ടെത്തുന്നതിന് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചു തുടങ്ങി. മമധർമ്മയും അതിൻ്റെ ഭാഗമായി ഒരു തുക ഇന്ന് അതുലിന് നൽകി. വരും മാസങ്ങളിലും അതുലിന്റെ ചികിത്സയ്ക്ക് മമധർമ്മ സഹായം നൽകും ---------------------------------------------------------------------- നവനീതിന് സഹായധനം കൈമാറി ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന വള്ളിവട്ടം സ്വദേശി നവനീതിന് (18 വയസ്സ്) ചികിത്സ ധനസഹായ തുക മമ ധർ...

2026 മെയ് മാസ സേവാ പ്രവർത്തനങ്ങൾ

Image
വിദ്യാ ശ്രീ പദ്ധതി : പഠനോപകരണ വിതരണം ആരംഭിച്ചു ജൂൺ മാസം സ്കൂൾ തുറക്കുകയാണ്.  മമധർമ്മയുടെ വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങളും, വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്യുന്നു -------------------------------------------------------------------- അന്നപൂർണ്ണാ പദ്ധതി : ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണം ആരംഭിച്ചു മമ ധർമ്മ സേവാ വിഭാഗം നിർധനരും രോഗികളുമായ പാവപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റുകൾ  വിതരണം ചെയ്യാറുണ്ട്. മെയ് മാസത്തെ കിറ്റുകളുടെ വിതരണം ആരംഭിച്ചു.......   --------------------------------------------------------------------- പഠനോപകരണ വിതരണം