Posts

Showing posts from September, 2025

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ

Image
  ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ സേവാ വിഭാഗമായ മമ ധർമ്മയുടെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് മാതൃവന്ദനം വയോജനാമൃതം പദ്ധതിയിൽ ഉൾപ്പെട്ട അമ്മമാർക്കും വയോജനങ്ങൾക്കുമായി നടത്തിയ ഓണക്കിറ്റ് - ഓണക്കോടി വിതരണം ------------------------------------------------------------------ ഒപ്പമുണ്ട് മമ ധർമ്മ മധുസൂദനൻ, മലപ്പുറം സ്വദേശി, രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലാണ്. മമ ധർമ്മ സേവാ വിഭാഗത്തിന് വേണ്ടി മലപ്പുറം ജില്ലാ സത്സംഗ സമിതി അംഗം അഡ്വക്കേറ്റ് വേണുഗോപാൽ അദ്ദേഹത്തെ വീട്ടിലെത്തി കാണുകയും ചികിത്സാ ധന സഹായം കൈമാറുകയും ചെയ്തു. വരും മാസങ്ങളിലും ധനസഹായം തുടരും. ----------------------------------------------------------------- ഈ പുഞ്ചിരിയാണ് ഞങ്ങൾക്ക് അനുഗ്രഹം   മോഹനൻ ചേട്ടന് രണ്ടാം ഘട്ട ചികിത്സാ ധന സഹായം കൈമാറി പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ വൈക്കം സ്വദേശി മോഹനൻ ചേട്ടന് മമധർമ്മയുടെ ചികിത്സാധന സഹായം നൽകി മാനവ സേവ മാധവ സേവ നര സേവ നാരായണ സേവ ഓം നമ:ശിവായ നന്ദി🙏🏻. മമ ധർമ്മ സേവാ വിഭാഗം