സേവാ പ്രവർത്തനങ്ങൾ : മാർച്ച് 2026
"ഒരു സഹായം ചെയ്യാമോ" ? ആലപ്പുഴ പെരുമ്പളം ഗ്രാമത്തിലെ വാർഡ് മെമ്പറായ ശ്രീമതി ഷൈലജ മമ ധർമ്മയുടെ സേവാ പ്രവർത്തകരോട് നടത്തിയ ഒരഭ്യർത്ഥനയാണിത് ! തൻ്റെ വാർഡിലെ ക്യാൻസർ ബാധിതയായ ഒരു വീട്ടമ്മയ്ക്ക് മരുന്നുകൾ വാങ്ങാൻ പണമില്ല. ഒരു മാസം 6000 - 8000 രൂപ മരുന്നുകൾക്കും ആശുപത്രി ചികിൽസയ്ക്കുമായി വേണം. ഭർത്താവിന് ഇപ്പോൾ ജോലിയില്ല. മക്കളെ പഠിപ്പിക്കണം. വീട്ടു ചെലവുകൾ നടത്തണം. മമ ധർമ്മ സേവാ വിഭാഗത്തിൽ നിന്ന് എന്തെങ്കിലും സഹായം ചെയ്യുമോ ? അതെ..... നമ്മൾ ചെയ്തു ചികിത്സാ സഹായം വാർഡ് മെമ്പറുടെ പക്കൽ നൽകി ദീപയ്ക്ക് വീട്ടിലെത്തിച്ചു നൽകി. വരും മാസങ്ങളിലും ദീപയുടെ ചികിത്സാ ചെലവിനായി മമധർമ്മ സഹായധനം എത്തിച്ചു നൽകും ---------------------------------------------------------------------- അന്നപൂർണ്ണ പദ്ധതി, മാതൃവന്ദനം വയോജനാമൃതം പദ്ധതി സഹായ വിതരണം നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും, വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷനുകളും, ചികിത്സാ സഹായധനവും വിതരണം ചെയ്തു ഇതുകൂടാതെ മൃത സഞ്ജീവനി പദ്ധതിയിലൂടെ ചികിത്സാധന സഹായത്തിന് അർഹരായവർക്ക് എല്ലാ മാസവും നൽകി വരാറുള്ള ധനസഹായവും നൽക...