മമ ധർമ്മ " ശതം സമർപ്പയാമി " യിൽ അംഗമാകൂ.... 🙏സേവനപാതയിൽ നമുക്ക് ഒരുമിച്ച് നീങ്ങാം... പ്രിയ സാധകരേ, ആത്മ പ്രണാമം🙏 ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രവും, സേവാ വിഭാഗമായ മമ ധർമ്മ എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സാമൂഹ്യ സേവാ സഹായ നിധിയാണ് 'മമ ധർമ്മ ശതം സമർപ്പയായി'. യോഗ - തന്ത്ര - ആധ്യാത്മിക ഉപാസനകൾ ചെയ്യുന്ന സാധകർ തങ്ങളുടെ മാസ വരുമാനത്തിൽ നിന്ന് കുറഞ്ഞ് 200 രൂപയോ അല്ലെങ്കിൽ തങ്ങൾക്ക് കഴിയാവുന്ന തുകയോ സേവാ പ്രവർത്തനങ്ങൾക്കായി എല്ലാ മാസവും സമർപ്പിക്കുന്ന പദ്ധതിയാണ് ശതം സമർപ്പയായി. ഇതിലൂടെ സമൂഹത്തിലെ രോഗികൾ, അശരണർ, മറ്റു സഹായം അവശ്യമായവർ എന്നിവരെ തന- മന-ധന രീതിയിൽ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK ) കുണ്ഡലിയോഗം, വജ്ര ശക്തി കല ധ്യാനം, യോഗ, ലഘു തന്ത്ര ഉപാസനകൾ എന്നീ ആധ്യാത്മിക വിദ്യകൾ, ജാതി മത വർണ്ണ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സമൂഹത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്ന ഒരു സംഘടനാ സംവിധാനമാണ്. ഈശ്വരോപാസനയ്ക്കൊപ്പം തന്നെ, സഹജീവികളെ സഹായിക്കുക എന്നതും പുണ്യകർമ്മമാണ്. നര സേവ തന്നെയാണ് നാരാ...
കൂട്ടായി, കരുതലായി മമധർമ്മ സേവാ പ്രവർത്തനങ്ങൾ മമ ധർമ്മ സേവാ വിഭാഗം വിവിധ സാമൂഹ്യ സേവന പദ്ധതികളിലൂടെയാണ് അതിൻ്റ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ നടത്തിവരുന്നത്. പതിവുപോലെ ഈ നവംബർ മാസവും വിവിധ സേവ പ്രവർത്തനങ്ങൾ നമുക്ക് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. അന്നപൂർണ്ണ പദ്ധതിയിലൂടെ ഭക്ഷ്യധാന്യ കിറ്റുകളും, ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കുള്ള മൃതസഞ്ജീവനി പദ്ധതി വഴിയുള്ള ചികിത്സാ ധനസഹായങ്ങളും മാതൃവന്ദനം വയോജനാമൃതം പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാർക്കുള്ള അതിജീവനം ക്ഷേമ പെൻഷനുകളും സേവാ വിഭാഗം വിതരണം ചെയ്തു. നന്ദി🙏 ഏതാനും ചിത്രങ്ങൾ ....... മമധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏 മാനവ സേവ മാധവ സേവ മമ ധർമ്മ സേ വാ വിഭാഗം
വിദ്യാ ശ്രീ പദ്ധതി : പഠനോപകരണ വിതരണം ആരംഭിച്ചു ജൂൺ മാസം സ്കൂൾ തുറക്കുകയാണ്. മമധർമ്മയുടെ വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങളും, വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്യുന്നു -------------------------------------------------------------------- അന്നപൂർണ്ണാ പദ്ധതി : ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണം ആരംഭിച്ചു മമ ധർമ്മ സേവാ വിഭാഗം നിർധനരും രോഗികളുമായ പാവപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. മെയ് മാസത്തെ കിറ്റുകളുടെ വിതരണം ആരംഭിച്ചു....... --------------------------------------------------------------------- പഠനോപകരണ വിതരണം
Comments
Post a Comment