മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി
മമ ധർമ്മ " ശതം സമർപ്പയാമി " യിൽ അംഗമാകൂ.... 🙏സേവനപാതയിൽ നമുക്ക് ഒരുമിച്ച് നീങ്ങാം...
പ്രിയ യോഗ സാധകരെ, ആത്മ പ്രണാമം🙏
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രവും, സേവാ വിഭാഗമായ മമ ധർമ്മ എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സാമൂഹ്യ സേവാ സഹായ നിധിയാണ് 'മമ ധർമ്മ ശതം സമർപ്പയായി'.
യോഗ സാധന ചെയ്യുന്ന സാധകർ തങ്ങളുടെ മാസ വരുമാനത്തിൽ നിന്ന് കുറഞ്ഞ് 100 രൂപയോ അല്ലെങ്കിൽ തങ്ങൾക്ക് കഴിയാവുന്ന തുകയോ സേവാ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുന്ന പദ്ധതിയാണ് ശതം സമർപ്പയായി. ഇതിലൂടെ സമൂഹത്തിലെ രോഗികൾ, അശരണർ, മറ്റു സഹായം അവശ്യമായവർ എന്നിവരെ തന- മന-ധന രീതിയിൽ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK ) കുണ്ഡലിയോഗം, വജ്ര ശക്തി കല ധ്യാനം, യോഗ, ലഘു തന്ത്ര ഉപാസനകൾ എന്നീ ആധ്യാത്മിക വിദ്യകൾ, ജാതി മത വർണ്ണ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സമൂഹത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്ന ഒരു സംഘടന സംവിധാനമാണ്.
ഈശ്വരോപാസനയ്ക്കൊപ്പം തന്നെ, സഹജീവികളെ സഹായിക്കുക എന്നതും പുണ്യകർമ്മമാണ്. നര സേവ തന്നെയാണ് നാരായണ സേവ എന്ന് ആചാര്യന്മാർ പറയുന്നു. HSYSK യും , മമ ധർമ്മയും വർഷങ്ങളായി യോഗാ അനുഷ്ഠാനങ്ങളിലും അതുപോലെ സേവാ പ്രവർത്തനങ്ങളിലും ഒരേപോലെ പ്രവർത്തിച്ചു വരുന്നു.
സമാജത്തിന്റെ കണ്ണീരൊപ്പാൻ നമ്മളാൽ കഴിയാവുന്ന സംഭാവന മമ ധർമ്മയ്ക്ക് സമർപ്പിക്കുവാൻ ഈശ്വര നാമത്തിൽ അഭ്യർത്ഥിക്കുന്നു.
വരൂ .... നമുക്ക് ഒരുമിച്ച് മുന്നേറാം
പരമേശ്വര സ്മരണയോടെ ,
ആചാര്യ എ.വി. കൃഷ്ണകുമാർ
NB : മമ ധർമ്മ ശതം സമർപ്പയാമി പദ്ധതിയിൽ സഹകരിക്കാൻ തയ്യാറുള്ളവർ പേര് , മാസം നൽകാൻ കഴിയുന്ന സമർപ്പണ തുക എന്നിവ മമ ധർമ്മ സെക്രട്ടറി ആചാര്യ എ.വി. കൃഷ്ണകുമാറിനെ അദ്ദേഹത്തിന്റെ വാട്ട്സ് ആപ്പ് നമ്പറിൽ 8078388409 അറിയിക്കുക
സംഭാവനകൾ അയയ്ക്കേണ്ടത് :-
Bank Details
MAMA DHARMA EDUCATIONAL & CHARITABLE SOCIETY
( Reg.No: ALP / TC / 372/2022 )
Bank:
SBI Highcourt Branch, Eranakulam
Account No: 41359978996
IFSC Code: SBIN0010564
GOOGLE PAY NUMBER : 9526274785
Name : Mama Dharma Educational & Charitable Society
താഴെ കാണുന്ന Scan Code വഴിയും സമർപ്പണം ചെയ്യാവുന്നതാണ്
2022 ഡിസംബർ 24 ന് കോഴിക്കോട് പൂജനീയ ചിദാനന്ദ പുരി സ്വാമികൾ ( മഠാധിപതി, അദ്വൈതാശ്രമം, കൊളത്തൂർ ) മമ ധർമ്മ സേവാ സമൃദ്ധി ദർശൻ , മമ ധർമ്മ ശതം സമർപ്പയാമി പദ്ധതികൾ ഉത്ഘാടനം ചെയ്യുന്നു. മമ ധർമ്മ സെക്രട്ടറി യോഗാചാര്യ എ.വി. കൃഷ്ണകുമാർ , യോഗാചാര്യ വേണു ദാസ് സ്വാമി, മമ ധർമ്മ സേവാ വിഭാഗം പ്രസിഡന്റ് ഈശ്വരൻ നമ്പൂതിരി തുടങ്ങിയവർ സമീപം
ഓം നമഃ ശിവായ🙏
NB:
സംഭാവനകൾക്ക് 12 AB , 80 G രജിസ്ട്രേഷനോടുകൂടിയ ടാക്സ് ഇളവ് ലഭിക്കുന്ന രസീതുകൾ ലഭ്യമാക്കുന്നതാണ്.
നന്ദി🌹
Comments
Post a Comment