മമ ധർമ്മയുടെ വിഷു കൈനീട്ടം
2025 ഏപ്രിൽ മാസം വിഷുദിനത്തോടനുബന്ധിച്ച് മമധർമ്മ സേവ വിഭാഗം ഇത്തവണ വിവിധ തരത്തിലുള്ള സേവന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്
ക്യാൻസർ രോഗ ബാധിതരെ സഹായിക്കുന്നതിനായി മമ ധർമ്മ രൂപീകരിച്ച മൃതസഞ്ജീവനി പദ്ധതിയിൽ നിന്നുമുള്ള ധനസഹായം, ഒപ്പം നിർധന കുടുംബങ്ങൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും വിഷുദിനത്തോടനുബന്ധിച്ച് നടന്നു.
ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാർക്കായി മമധർമ്മ രൂപീകരിച്ച മാതൃ വന്ദനം വയോജനാമൃതം പദ്ധതിയിൽ ഉൾപ്പെട്ട അമ്മമാർക്കുള്ള സഹായ ധനമാണ് ആദ്യം വിതരണം ചെയ്തത്
അതോടൊപ്പം ക്യാൻസർ പോലുള്ള ഗുതര രോഗങ്ങൾ ബാധിച്ചവർക്കും, നിർധന കുടുംബങ്ങളിലെ വയോജനങ്ങൾക്കും അമ്മമാർക്കുമായി ഭക്ഷ്യ ധാന്യ കിറ്റുകളും മമ ധർമ്മ വിതരണം ചെയ്തു.
അരൂർ പെരുമ്പളം പഞ്ചായത്ത് മെമ്പർ ശൈലജ ശശികുമാർ, സാമൂഹിക പ്രവർത്തക രശ്മി അനിൽ, മമ ധർമ്മ സേവാ വിഭാഗത്തിന്റെ വോളണ്ടിയേഴ്സ്
എന്നിവർ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി
മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏🏻
മമധർമ്മ സേവാ വിഭാഗം
Comments
Post a Comment