Posts

Showing posts from February, 2023

മമ ധർമ്മ സേവാ വാർത്ത : ഫെബ്രുവരി 2023

Image
മമ ധർമ്മ സേവാ സമിതിയുടെ നേതൃത്വത്തിൽ ശിവരാത്രി ദിനത്തോടനുബന്ധിച്ച് ക്യാൻസർ ബാധിതരായവർക്കുള്ള  ചികിൽസാ സഹായ നിധി വിതരണം ചെയ്തു. പത്തനംത്തിട്ട ജില്ലയിൽ കുളനട തുണ്ടിപ്പറമ്പിൽ കെ.എ. ജോസഫിന് മമ ധർമ്മ പ്രസിഡന്റ് ശ്രീ ഭാസ്ക്കരൻപ്പിള്ള ധനസഹായം കൈമാറുന്നു. ഭാരത് മെഡിക്കൽസ് ഉടമ  ഹരികുമാർ സമീപം പത്തനംത്തിട്ട കടക്കാട് എടക്കണ്ടത്തിൽ ഗീതയ്ക്ക് മുൻസിപ്പൽ കൗൺസിലർ കെ. ആർ. രവി സഹായ ധനം കൈമാറുന്നു. പന്തളം കടക്കാട് അശ്വതീ ഭവനത്തിൽ മധുസൂദനന് പന്തളം മുൻസിപ്പൽ കൗൺസിലർ ശ്രീ. കെ.ആർ. രവിയിൽ നിന്ന് ചികിൽസാ സഹായം സ്വീകരിക്കുന്നു. ആലപ്പുഴ കരിമുളയ്ക്കൽ ചിറവരമ്പിൽ പുഷ്പാംഗദന് മമധർമ്മ എക്സിക്യൂട്ടീവ് സമിതി അംഗം ശ്രീ. ജയകൃഷ്ണൻ ചികിത്സാ തുക കൈമാറുന്നു. ആലപ്പുഴ ശ്രീ ഹരിയിൽ ക്യാൻസർ രോഗബാധിതയായ സരോജാ ദേവിയ്ക്ക് മമധർമ്മ എക്സിക്യൂട്ടീവ് സമിതി അംഗം ശ്രീ. ജയകൃഷ്ണൻ ചികിത്സാ തുക കൈമാറുന്നു. കോട്ടയം ജില്ലയിൽ വൈക്കത്ത് ക്യാൻസർ രോഗബാധിതനായ ശ്രീ. കരുണന് ചികിൽസാ ധനസഹായം മമ ധർമ എക്സിക്യൂട്ടീവ് സമിതി അംഗം ശ്രീമതി. ശോഭ കൈമാറുന്നു ഇതിന് പുറമേ കഴിഞ്ഞ മാസങ്ങളിൽ ധനസഹായം നൽകിയ അസുഖ ബാധിതർക്കായുള്ള ധനസഹായ വിതരണവും വിവിധ സ്ഥലങ്...