Posts

Showing posts from August, 2024

സേവന പാതയിൽ മമ ധർമ്മ : ജൂലയ് 2024

Image
ദിവ്യയ്ക്ക് ഒപ്പം ....... ക്യാൻസർ രോഗബാധിതയായ  ദിവ്യയ്ക്ക് മമധർമ്മയുടെ നാലാം ഘട്ട സഹായധനം മമ ധർമ്മ സേവാ വിഭാഗം മലപ്പുറം ജില്ല കോർഡിനേറ്റർ സദാനന്ദൻ കൈമാറുന്നു …..........…................................................................ മരുന്നുകൾ വാങ്ങി നൽകി "ഈ അച്ഛന് മരുന്നുകൾ വാങ്ങി നൽകാമോ " ? മമ ധർമ്മ സേവാ വിഭാഗം പ്രവർത്തകർക്ക് ഇന്നലെ രാത്രി വന്ന ഒരു അന്വേഷണമാണ്. ഒപ്പം ഒരു ആശുപത്രി ചീട്ടും ..... ഹൃദയസംബന്ധമായ അസുഖമുള്ള പാവപ്പെട്ട വീട്ടിലെ ഒരച്ഛന് കഴിക്കാനുള്ള മരുന്നുകളാണ് ഇവ. ഇന്ന് രാവിലെ തന്നെ നമ്മുടെ പ്രവർത്തകർ മരുന്നുകൾ വാങ്ങി അച്ഛന് നൽകി. മമ ധർമ്മയുടെ മൃതസഞ്ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനോടകം തന്നെ നിരവധി പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായവും മരുന്നുകളും നൽകിവരുന്നു. വരും മാസങ്ങളിലും ഈ അച്ഛന് മമ ധർമ്മ മരുന്നുകൾ വാങ്ങി നൽകും .............................................................................. തുടരുന്ന കരുതൽ ..... വൈക്കത്ത് ക്യാൻസർ ബാധിതയായി ചികിൽസയിൽ കഴിയുന്ന മഹിളാമണി എന്ന അമ്മയ്ക്കായി, സഹോദരൻ പക്കൽ മമ ധർമ്മ കോട്ടയം ജില്ലാ സമിതിയംഗം ശശിമണി ധനസഹായം കൈമാറുന്...