വയോജനങ്ങൾക്കായി മമ ധർമ്മയുടെ ക്ഷേമ പെൻഷൻ : അതിജീവനം പദ്ധതി ആരംഭിച്ചു

മമ ധർമ്മ സേവ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ സഹായ സംരക്ഷണാർത്ഥം നടത്തി വരുന്ന മാതൃവന്ദനം വയോജനാമൃതം പദ്ധതിയുടെ അടുത്ത ഘട്ടമായി അതിജീവനം ക്ഷേമ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരും, ഒറ്റപ്പെട്ട് കഴിയുന്നവരുമായ വൃദ്ധജനങ്ങൾക്ക് പ്രതിമാസം നിശ്ചിത തുക പെൻഷനായി നൽകുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടമായി ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങളിലെ അമ്മമാർക്കും വൃദ്ധജനങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അടുത്ത ഘട്ടങ്ങളിലായി രോഗബാധിതരായ വൃദ്ധ ജനങ്ങളുള്ള നിരവധി കുടുംബങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് മമധർമ്മ സേവാ വിഭാഗം ലക്ഷ്യമിടുന്നത്. ----------------------------------------------------------- ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മമ ധർമ്മ സേവ വിഭാഗത്തിന്റെ അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും നടത്തിവരാറുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏🌹 മാനവ സേവ മാധവ സേവ മമ ധർമ്മ സേവാ വിഭാഗം