Posts

Showing posts from July, 2025

വയോജനങ്ങൾക്കായി : മമധർമ്മ അതിജീവനം ക്ഷേമ പെൻഷൻ പദ്ധതി (രണ്ടാം ഘട്ടം)

Image
  രോഗികളും നിരാലംബരുമായ വയോജനങ്ങളുടെ സംരക്ഷണാർത്ഥം മമധർമ്മ സേവാ വിഭാഗം പുതുതായി ആരംഭിച്ച  അതിജീവനം ക്ഷേമ  പെൻഷൻ പദ്ധതിയിലെ രണ്ടാംഘട്ട പെൻഷൻ വിതരണം ആരംഭിച്ചു സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ വയോജനങ്ങൾക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് മമധർമ്മ സേവാ വിഭാഗംഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുടുംബങ്ങളിലെ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരായ അമ്മമാർക്കും അച്ഛന്മാർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏 മാനവ സേവ മാധവ സേവ മമധർമ്മ സേവാ വിഭാഗം