Posts

Showing posts from July, 2023

മാതൃ വന്ദനം വയോജനാമൃതം പദ്ധതി : ജൂലൈ 2023

Image
മമ ധർമ്മ : മാതൃവന്ദനം / വയോജനാമൃതം പദ്ധതി : 2023 ജൂലയ് മാസ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട : നിർധനരും, നിരാലംബരും, അസുഖബാധിത തരുമായ അമ്മമാർക്ക്/ വയോജനങ്ങൾക്ക് സഹായമെത്തിക്കുന്ന മാതൃവന്ദനം വയോജനാമൃതം  പദ്ധതിയ്ക്ക് പത്തനംത്തിട്ട ജില്ലയിൽ തുടക്കമായി. കുളനട ഉള്ളന്നൂർ കിഴക്കേ തോട്ടത്തിൽ താമസിക്കുന്ന രാജമ്മക്ക് മമ ധർമയുടെ ചികിത്സ ധനസഹായം മമധർമ്മ പ്രസിഡന്റ് ശ്രീ ഭാസ്ക്കരൻ പ്പിള്ള കൈമാറുന്നു. കുളനട ഉള്ളന്നൂർ രാജീവ് ഭവനിൽ T.രാജമ്മ ക്ക് "മാതൃവന്ദനം വയോജനാമൃതം " പദ്ധതിയിൽ മമ ധർമയുടെ സാമ്പത്തിക സഹായം നൽകുന്നു. ആലപ്പുഴ :  മാതൃവന്ദനം : ചികിത്സാ ധനസഹായം കൈമാറി മാതൃവന്ദനം വയോജനാമൃതം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ഒരമ്മയ്ക്ക് മമധർമ്മയുടെ ചികിത്സാ ധനസഹായം മമധർമ്മ ആലപ്പുഴ ജില്ലാ കോഡിനേറ്റർ ശ്രീ. ഷാജി കൈമാറുന്നു ചേർത്തല  :   പെരുമ്പളം നിവാസികളായ ഒരു വൃദ്ധ മാതാവിനും , രോഗിയായ മകനും മമധർമ്മ മാതൃവന്ദനം വയോജനാമൃതം പദ്ധതിയിൽ നിന്ന് ഇന്ന് ചികിത്സാ ധന സഹായം നൽകി. മഴയത്ത് ചോർന്നൊലിക്കുന്ന ഒരു പഴയ വീട്ടിൽ കഴിയുന്ന ഇരുവർക്കും മമധർമ്മയുടെയും മറ്റു ചില സന്നദ്ധ സംഘടനകളുടെയും സംയോജി...