മാതൃ വന്ദനം വയോജനാമൃതം പദ്ധതി : ജൂലൈ 2023

മമ ധർമ്മ : മാതൃവന്ദനം / വയോജനാമൃതം പദ്ധതി : 2023 ജൂലയ് മാസ പ്രവർത്തനം ആരംഭിച്ചു.

പത്തനംതിട്ട :

നിർധനരും, നിരാലംബരും, അസുഖബാധിത തരുമായ അമ്മമാർക്ക്/ വയോജനങ്ങൾക്ക് സഹായമെത്തിക്കുന്ന മാതൃവന്ദനം വയോജനാമൃതം  പദ്ധതിയ്ക്ക് പത്തനംത്തിട്ട ജില്ലയിൽ തുടക്കമായി.

കുളനട ഉള്ളന്നൂർ കിഴക്കേ തോട്ടത്തിൽ താമസിക്കുന്ന രാജമ്മക്ക് മമ ധർമയുടെ ചികിത്സ ധനസഹായം മമധർമ്മ പ്രസിഡന്റ് ശ്രീ ഭാസ്ക്കരൻ പ്പിള്ള കൈമാറുന്നു.





കുളനട ഉള്ളന്നൂർ രാജീവ് ഭവനിൽ T.രാജമ്മ ക്ക് "മാതൃവന്ദനം വയോജനാമൃതം " പദ്ധതിയിൽ മമ ധർമയുടെ സാമ്പത്തിക സഹായം നൽകുന്നു.

ആലപ്പുഴ : 

മാതൃവന്ദനം : ചികിത്സാ ധനസഹായം കൈമാറി



മാതൃവന്ദനം വയോജനാമൃതം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ഒരമ്മയ്ക്ക് മമധർമ്മയുടെ ചികിത്സാ ധനസഹായം മമധർമ്മ ആലപ്പുഴ ജില്ലാ കോഡിനേറ്റർ ശ്രീ. ഷാജി കൈമാറുന്നു

ചേർത്തല :


 

പെരുമ്പളം നിവാസികളായ ഒരു വൃദ്ധ മാതാവിനും , രോഗിയായ മകനും മമധർമ്മ മാതൃവന്ദനം വയോജനാമൃതം പദ്ധതിയിൽ നിന്ന് ഇന്ന് ചികിത്സാ ധന സഹായം നൽകി.

മഴയത്ത് ചോർന്നൊലിക്കുന്ന ഒരു പഴയ വീട്ടിൽ കഴിയുന്ന ഇരുവർക്കും മമധർമ്മയുടെയും മറ്റു ചില സന്നദ്ധ സംഘടനകളുടെയും സംയോജിതമായ നേതൃത്വത്തിൽ വീട് നവീകരിച്ചു നൽകുവാനും തീരുമാനിച്ചു.

18.07.2023


പാലക്കാട് :

ചികിത്സാസഹായം നൽകി



പാലക്കാട് സ്വദേശിയായ നീരജിന് കിഡ്നി സംബന്ധമായ അസുഖമാണ്.പാലക്കാട് ജില്ലാ സത്സംഗ സമിതിയുടെ ആവശ്യാനുസരണം മമധർമ്മയുടെ മൃതസഞ്ജീവനി പദ്ധതിയിൽ നിന്ന് അദ്ദേഹത്തിന് ഇന്ന് ചികിത്സ ധനസഹായം നൽകി

18.07.2023


 മലപ്പുറം :

മാതൃവന്ദനം വയോജനാമൃതം : ധനസഹായം കൈമാറി



മലപ്പുറം സ്വദേശിനിയായ ലീലമ്മയ്ക്ക് മമധർമ്മ സേവാ വിഭാഗത്തിന്റെ ചികിത്സ ധനസഹായം മമധർമ്മ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് സമിതി അംഗം ഡോ. ഉഷ വേണുഗോപാൽ കൈമാറുന്നു

23.07.2023


തൃശ്ശൂർ :

വയോജനാമൃതം : തുക കൈമാറി


മമ ധർമ്മ വയോജനാമൃതം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ എങ്കക്കാട് പഞ്ചായത്തിൽ താമസിക്കുന്ന പാറുവമ്മയ്ക്ക് ചികിത്സാ ധന സഹായം മമ ധർമ്മ തൃശൂർ ജില്ലാ സമിതി അംഗം ശ്രീമതി. രതി ടീച്ചർ കൈമാറുന്നു

30.07.2023


തിരുവനന്തപുരം :

ചികിത്സ ധനസഹായം നൽകി. 


തിരുവനന്തപുരം ജില്ലയിൽ പേരൂർക്കടയിൽ താമസിക്കുന്ന ക്യാൻസർ ബാധിതയായ വസന്ത എന്ന അമ്മയ്ക്ക് തിരുവനന്തപുരം സത്സംഗ സമിതി അംഗം ശ്രീ. ഗോപകുമാർ ചികിത്സാ ധനസഹായം കൈമാറുന്നു.

മാനവ സേവ മാധവ സേവ

നന്ദി🪷

 മമധർമ്മ സേവാ വിഭാഗം


 

Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ