നര സേവ നാരായണ സേവ : മമ ധര്മ സേവാ പ്രവർത്തനങ്ങൾ തുടരുന്നു ....

എല്ലാവര്ക്കും ആത്മ പ്രണാമം മമധർമ്മ ശതം സമർപ്പയാമിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യോഗ - തന്ത്ര സാധനകൾ ചെയ്യുന്ന സാധകരുടെ ആത്മാർത്ഥമായ സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ വിവിധ മേഖലകളിൽ നമുക്ക് സേവനം ചെയ്യാൻ സാധിച്ചത്. മാതൃവന്ദനം വയോജനാവൃതം പദ്ധതിയിലൂടെ നിരാലംബരായ അമ്മമാർക്കുള്ള ചികിത്സാ ധനസഹായം, അന്നപൂർണാ പദ്ധതി വഴിയുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം, ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി രൂപവൽക്കരിച്ച മൃതസഞ്ജീവനി പദ്ധതി പ്രകാരമുള്ള ചികിത്സാ ധന സഹായങ്ങൾ, വിദ്യാ ശ്രീ പദ്ധതി വഴി പാവപ്പെട്ട വീടുകളിലെ വിദ്യാർഥിൾക്കുള്ള പഠന സഹായങ്ങൾ എന്നിവ വിതരണം ചെയ്തു വരുന്നു... മമ ധർമ്മ സേവാ വിഭാഗത്തോട് സഹകരിക്കുന്ന എല്ലാവർക്കും നന്ദി.🙏 മാനവ സേവ മാധവ സേവ മമ ധർമ്മ സേവാ വിഭാഗം