റൈറ്റിങ് ബോർഡ് കൈമാറി

മമ ധർമ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിൽ ആലുങ്കൽ ബസാറിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് റൈറ്റിങ് ബോർഡ് കൈമാറി. നിരവധി കുഞ്ഞുമക്കൾ പഠിക്കുന്ന ഈ അംഗനവാടിയിൽ കുട്ടികളെ എഴുതിപ്പഠിപ്പിക്കാൻ ഒരു ബോർഡ് ഇല്ല എന്ന വിവരം മമ ധർമ പ്രവർത്തകർക്ക് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റ് ബോർഡ് വാങ്ങി നൽികിയത്. മമ ധർമ സേവാ വിഭാഗം ട്രഷറർ ശ്രീ.ഷൈൻ, വാർഡ് മെമ്പർ ശ്രീ രാജേഷിന് ബോർഡ് കൈമാറി. ടീച്ചർ ശ്രീമതി.സീമ , മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു മാനവ സേവാ മാധവ സേവാ ( സേവന വാർത്ത: വിദ്യാശ്രീ പദ്ധതി തീയതി :16.10.2022 സ്ഥലം : ആലപ്പുഴ)