മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി
മമ ധർമ്മ " ശതം സമർപ്പയാമി " യിൽ അംഗമാകൂ.... 🙏സേവനപാതയിൽ നമുക്ക് ഒരുമിച്ച് നീങ്ങാം ... പ്രിയ യോഗ സാധകരെ, ആത്മ പ്രണാമം🙏 ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രവും, സേവാ വിഭാഗമായ മമ ധർമ്മ എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സാമൂഹ്യ സേവാ സഹായ നിധിയാണ് 'മമ ധർമ്മ ശതം സമർപ്പയായി'. യോഗ സാധന ചെയ്യുന്ന സാധകർ തങ്ങളുടെ മാസ വരുമാനത്തിൽ നിന്ന് കുറഞ്ഞ് 100 രൂപയോ അല്ലെങ്കിൽ തങ്ങൾക്ക് കഴിയാവുന്ന തുകയോ സേവാ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുന്ന പദ്ധതിയാണ് ശതം സമർപ്പയായി. ഇതിലൂടെ സമൂഹത്തിലെ രോഗികൾ, അശരണർ, മറ്റു സഹായം അവശ്യമായവർ എന്നിവരെ തന- മന-ധന രീതിയിൽ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK ) കുണ്ഡലിയോഗം, വജ്ര ശക്തി കല ധ്യാനം, യോഗ, ലഘു തന്ത്ര ഉപാസനകൾ എന്നീ ആധ്യാത്മിക വിദ്യകൾ, ജാതി മത വർണ്ണ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സമൂഹത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്ന ഒരു സംഘടന സംവിധാനമാണ്. ഈശ്വരോപാസനയ്ക്കൊപ്പം തന്നെ, സഹജീവികളെ സഹായിക്കുക എന്നതും പുണ്യകർമ്മമാണ്. നര സേവ തന്നെയാണ് നാരായണ സേവ എന്ന് ആചാര്യന്മാർ പറ...
Comments
Post a Comment