Posts

Showing posts from March, 2023

മമ ധർമ്മ സേവന പ്രവർത്തനങ്ങൾ : മാർച്ച് 2023

Image
ജീവൻ രക്ഷാ മരുന്നുകൾ കൈമാറി ആലപ്പുഴ : ക്യാൻസർ- കരൾ രോഗ ബാധിതനും, ദിവ്യാംഗനുമായ ചേർത്തല സ്വദേശി പാണാവള്ളി പഞ്ചായത്തിൽ വാർഡ് 9 ൽ താമസിക്കുന്ന ശ്രീ. സുധീർ ജി യ്ക്ക് അവശ്യ മരുന്നുകൾ മമ ധർമ്മ ട്രഷറർ ശ്രീ. ഷൈൻ എത്തിച്ചു നൽകുന്നു. മുൻപും അദ്ദേഹത്തിന് മമ ധർമ്മ ചികിൽസാ സഹായം നൽകിയിരുന്നു. വരും മാസങ്ങളിലും അദ്ദേഹത്തിനാവശ്യ മായ മരുന്നുകൾ എത്തിച്ചു നൽകും. 2/3/2023, പാണാവള്ളി , ചേർത്തല ------------------------------------------------------------------------------ ആർദ്രയ്ക്ക് സഹായവുമായി മമ ധർമ്മ ആലപ്പുഴ : ആർദ്ര ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്നതാണ് ആർദ്രയുടെ കുടുംബം. ആർദ്രയുടെ അച്ഛൻ കൂലി തൊഴിലാളിയാണ്. ഓല മേഞ്ഞ വീട്ടിലാണ് ഇവരുടെ താമസം. ആർദ്രയുടെ അമ്മയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടുജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഈ ആറാം ക്ലാസ് വിദ്യാർത്ഥിനി വീട്ടുജോലികളെല്ലാം സ്വയം ചെയ്ത്, ശേഷം സ്കൂളിൽ പഠിക്കാൻ പോയിരുന്നത്. വിവിധ പത്രമാധ്യമങ്ങൾ ആർദ്രയുടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈയിടെ വീട്ടുജോലിയ്ക്കിടെ കാൽ വഴുതി വീണ് ആർദ്രയുടെ നട്ടെല്ലിനും പരിക്കേറ്റു. MRI Scan ...