മമ ധർമ്മ സേവന പ്രവർത്തനങ്ങൾ : മാർച്ച് 2023
ജീവൻ രക്ഷാ മരുന്നുകൾ കൈമാറി
ആലപ്പുഴ :
ക്യാൻസർ- കരൾ രോഗ ബാധിതനും, ദിവ്യാംഗനുമായ ചേർത്തല സ്വദേശി പാണാവള്ളി പഞ്ചായത്തിൽ വാർഡ് 9 ൽ താമസിക്കുന്ന ശ്രീ. സുധീർ ജി യ്ക്ക് അവശ്യ മരുന്നുകൾ മമ ധർമ്മ ട്രഷറർ ശ്രീ. ഷൈൻ എത്തിച്ചു നൽകുന്നു. മുൻപും അദ്ദേഹത്തിന് മമ ധർമ്മ ചികിൽസാ സഹായം നൽകിയിരുന്നു. വരും മാസങ്ങളിലും അദ്ദേഹത്തിനാവശ്യ മായ മരുന്നുകൾ എത്തിച്ചു നൽകും.
2/3/2023, പാണാവള്ളി , ചേർത്തല
------------------------------------------------------------------------------
ആർദ്രയ്ക്ക് സഹായവുമായി മമ ധർമ്മ
ആലപ്പുഴ :
ആർദ്ര ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്നതാണ് ആർദ്രയുടെ കുടുംബം. ആർദ്രയുടെ അച്ഛൻ കൂലി തൊഴിലാളിയാണ്. ഓല മേഞ്ഞ വീട്ടിലാണ് ഇവരുടെ താമസം.
ആർദ്രയുടെ അമ്മയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടുജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഈ ആറാം ക്ലാസ് വിദ്യാർത്ഥിനി വീട്ടുജോലികളെല്ലാം സ്വയം ചെയ്ത്, ശേഷം സ്കൂളിൽ പഠിക്കാൻ പോയിരുന്നത്. വിവിധ പത്രമാധ്യമങ്ങൾ ആർദ്രയുടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഈയിടെ വീട്ടുജോലിയ്ക്കിടെ കാൽ വഴുതി വീണ് ആർദ്രയുടെ നട്ടെല്ലിനും പരിക്കേറ്റു. MRI Scan ഉൾപ്പെടെയുള്ള ചികിൽസാ ചെലവുകൾക്കായി കുടുംബം വിഷമിക്കുന്ന സമയത്താണ് മമ ധർമ്മ സേവാവിഭാഗത്തിന് മുന്നിൽ ഈ വാർത്തയെത്തുന്നത്.
മമ ധർമ്മ സേവാവിഭാഗം സെക്രട്ടറി യോഗാചാര്യ എ.വി. കൃഷ്ണകുമാർ ആർദ്രയെ സന്ദർശിച്ച് ചികിൽസാ ധനസഹായം കൈമാറി. ആർദ്രയുടെ വിദ്യാഭ്യാസത്തിനും തുടർ ചികിൽസയ്ക്കും മറ്റുമുള്ള സഹായങ്ങൾ മമ ധർമ്മ നൽകും.
12/03/2023, പെരുമ്പളം
-----------------------------------------------------------------------------------
സാജന് ചികിൽസാ സഹായം മമ ധർമ്മ കൈമാറി
കോട്ടയം :
നമ്മുടെ സഹ സാധകനായ ശ്രീ. സാജൻ കരൾ - വൃക്ക സംബന്ധമായ അസുഖങ്ങളാൽ ആശുപത്രിയിലാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന സാജന്റെ തുടർ ചികിൽസകൾക്കുള്ള സഹായ നിധിയുടെ ആദ്യ ഗഡു മമ ധർമ്മ ഇന്ന് കൈമാറി.
26/03/2023, കോട്ടയം
------------------------------------------------------------------------------------
സുരേഷിന് ചികിൽസാ സഹായം നൽകി മമ ധർമ്മ
തിരുവനന്തപുരം : ക്യാൻസർ രോഗ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സുരേഷിനുള്ള (30 വയസ്) ചികിൽസാ ധന സഹായം ശ്രീകണ്ഠേശ്വരം കൗൺസിലർ ശ്രീ. രാജേന്ദ്രൻ നായർ സുരേഷിന്റെ പിതാവിന് കൈമാറുന്നു. മമ ധർമ്മ സത്സംഗ സമിതി തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീ. ദിലിപ് സമീപം.
29.03.2023, തിരുവനന്തപുരം
-------------------------------------------------------------------------------------
മുഹമ്മദിന് ചികിൽസാ സഹായവുമായി മമ ധർമ്മ
കണ്ണൂർ: വൃക്കകൾക്ക് ഗുരുതര രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന മാഹി സ്വദേശിയായ , സീനത്ത് മൻസിൽ വീട്ടിൽ കെ.കെ. മുഹമ്മദിന് ( 54 ), മമ ധർമ്മ സേവാവിഭാഗത്തിന്റെ ചികിൽസാ ധനസഹായം ശ്രീ. എ.ടി. കെ. മോഹനൻ ( അസിസ്റ്റന്റ് പ്രൊഫസർ (Rtd), എം ജി ഗവ.കോളേജ്, മാഹി) കൈമാറുന്നു. മമ ധർമ്മ സത്സംഗ സമിതി കോർഡിനേറ്റർ മാരായ ശ്രീ. ഒ. പുരുഷോത്തമൻ,ശ്രീമതി. രമാഭായ് എന്നിവർ സമീപം
29.03.2023, കണ്ണൂർ
മാനവ സേവ മാധവ സേവ
🙏 നന്ദി
മമ ധർമ്മ സേവാവിഭാഗം
Comments
Post a Comment