വയനാടിനൊപ്പം : സേവാ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 2024

 വയനാട് ഉരുൾപ്പൊട്ടൽ : ദുരന്ത സഹായനിധി മമ ധർമ്മ കൈമാറി


വയനാട്ടിലെ ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട് നിവാസികൾക്കായി മമ ധർമ്മയുടെ സഹായ ധനം സേവാ പ്രവർത്തകർക്ക് കൈമാറുന്നു

-----------------------------------------------------------

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

നിർധന കുടുംബങ്ങളിലെ വയോജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്ന മമധർമ്മ സേവാ വിഭാഗത്തിൻ്റെ അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം




-----------------------------------------------------------







-----------------------------------------------------------------

ക്യാൻസർ ബാധിതർ സുഖം പ്രാപിക്കുമ്പോൾ ........

ദിവ്യ മലപ്പുറം സ്വദേശിനിയാണ്. ഭർത്താവും ഒരു കുഞ്ഞുമടങ്ങുന്നതാണ് ദിവ്യയുടെ കുടുംബം. ഏറെ നാളായി ക്യാൻസർ ബാധിതയായി കഴിയുന്ന ദിവ്യയ്ക്ക് മമധർമ്മ മാസങ്ങളായി ചികിത്സാധന സഹായം നൽകി പോരുന്നു.

ഈയിടെ ഏറെ സന്തോഷകരമായ ഒരു വാർത്ത നമ്മെ തേടിയെത്തി. ദിവ്യ കാൻസർ രോഗത്തിൽനിന്ന് സുഖം പ്രാപിച്ചു വരുന്നു.  മരുന്നുകൾക്കൊപ്പം തന്നെ, നിത്യവുമുള്ള യോഗാനുഷ്ഠാനം കൊണ്ട് ദിവ്യയുടെ ചികിത്സയിൽ വളരെ വലിയ പുരോഗതിയാണ് ഡോക്ടർമാർ കാണുന്നത്.

 മമ ധർമ്മയിൽ ഓരോ മാസവും സമർപ്പണം ചെയ്യുന്ന സാധകരുടെ അകമഴിഞ്ഞ സഹകരണവും ഒപ്പം പ്രാർത്ഥനയും കൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്. 

ദിവ്യ വളരെ വേഗം ക്യാൻസർ രോഗത്തിൽ നിന്ന് പൂർണമായും വിമുക്തയായി സുഖജീവിതത്തിലേക്ക് എത്തിച്ചേരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.


ദിവ്യക്കുള്ള ഈ മാസത്തെ ചികിത്സാ ധനസഹായം മമ ധർമ്മയ്ക്കു വേണ്ടി മലപ്പുറം ജില്ലാ സമിതി കോർഡിനേറ്റർ ശ്രീ സദാനന്ദൻ, ദിവ്യയുടെ ഭർത്താവിന് കൈമാറുന്നു.

--------------------------------------------------------------

കരുതലായി മമ ധർമ്മ


ക്യാൻസർ ബാധിതയായ അരുണിമയ്ക്കുള്ള അഞ്ചാം ഘട്ട ചികിത്സാ ധന സഹായം അരുണിമയുടെ അമ്മയ്ക്ക്, മമധർമ്മ സേവാ വിഭാഗം പ്രവർത്തക അനിത കൈമാറുന്നു

---------------------------------------------------------------

കൂടെയുണ്ട് മമ ധർമ്മ


വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിന് വിധേയനാകുന്ന നെടുമങ്ങാട് സ്വദേശി മധുവിനുള്ള ഈ മാസത്തെ ചികിത്സാ സഹായം മമധർമ്മ കൈമാറി


നന്ദി🙏

മമ ധർമ്മ സേവാ വിഭാഗം

(ഓഗസ്റ്റ് 2024)






Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

ഓണക്കാല സേവാ പ്രവർത്തനങ്ങൾ : സെപ്റ്റംബർ 2024