ഓണക്കാല സേവാ പ്രവർത്തനങ്ങൾ : സെപ്റ്റംബർ 2024
അനുഗ്രഹീതം ഈ ഓണക്കാലം
ഇത്തവണത്തെ ഓണക്കാലം മമ ധർമ്മ സേവാ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും അതിലേറെ ചാരിതാർത്ഥ്യവും നിറഞ്ഞതാണ്
കേരളത്തിൻ്റെ വിവിധ ജില്ലകളിൽ, നിർധനരും ഒറ്റപ്പെട്ടു കഴിയുന്നവരുമായ നിരവധി വയോജനങ്ങളുടെ / അമ്മമാരുടെ അടുത്ത് നമ്മുടെ സേവാ പ്രവർത്തകർ ഓണക്കോടിയും ഓണക്കിറ്റുകളുമായി കടന്നു ചെല്ലുകയും അവർക്കൊപ്പം ഓണാഘോഷത്തിൽ പങ്കാളികളാവുകയും ചെയ്തു.
പലർക്കും ഇതൊരു നവ്യാനുഭവമായിരുന്നു
" കഴിഞ്ഞുപോയ ഓണക്കാലങ്ങളിൽ ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.....ഒരു ഒറ്റമുണ്ട് പോലും നൽകിയിട്ടില്ല.......ഓണക്കാലത്ത് നിങ്ങളെങ്കിലും വന്നല്ലോ....സന്തോഷം " എന്ന് .....പല അമ്മമാരും കണ്ണ് നിറഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ, നമ്മുടെ പ്രവർത്തകരുടെ കണ്ണുകളും ഈറനണിഞ്ഞു .........
ഈ അമ്മമാരുടെയും വയോജനങ്ങളുടെയും അനുഗ്രഹവും പ്രാർത്ഥനകളുമാണ് നമ്മുടെ ചാലകശക്തി
ഓണക്കോടി വിതരണത്തിലും, ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണത്തിലും സേവാ വിഭാഗത്തോട് സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി
നന്മകൾ ഭവിക്കട്ടെ🙏
മമ ധർമ്മ സേവാ വിഭാഗം
Comments
Post a Comment