Posts

Showing posts from November, 2024

സേവനത്തിന്റെ രണ്ടു വർഷങ്ങൾ : കരുതലായി കരുത്തായി മമ ധർമ്മ

Image
മമധർമ്മ : സേവന പാതയിൽ രണ്ടു വർഷം ! മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ സേവാ പ്രവർത്തനങ്ങൾ രണ്ടുവർഷം പിന്നിടുന്നു. 2022 ഡിസംബർ മാസത്തിൽ കോഴിക്കോട് വച്ച്  കൊളത്തൂർ          അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദപുരി അനുഗ്രഹിച്ച് ആശീർവദിച്ച് ആരംഭിച്ച  മമ ധർമ്മയുടെ മഹത്തായ സേവാ പ്രവർത്തനങ്ങൾ സജ്ജനങ്ങളുടെ ആത്മാർത്ഥമായ സമർപ്പണം കൊണ്ട് മൂന്നാം വർഷവത്തിലേക്ക് കടക്കുകയാണ്. ഈയവസരത്തിൽ  മമധർമ്മയോട് സഹകരിക്കുന്ന എല്ലാ സുമനസ്സുകൾക്കും ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ !  നന്ദി മമധർമ്മ സേവാ വിഭാഗത്തിന്റെ സേവാ പ്രവർത്തനങ്ങൾ മൃതസഞ്ജീവനി, അന്നപൂർണ്ണ, വിദ്യാശ്രീ, മാതൃവന്ദനം - വയോജനാമൃതം, എന്നീ നാല് പദ്ധതികളായാണ് സമൂഹത്തിൽ നടപ്പിൽ വരുത്തുന്നത്. മൃതസഞ്ജീവനി പദ്ധതി സമൂഹത്തിലെ നിർധനരായ രോഗികൾക്ക് മരുന്നുകൾ, ചികിത്സാധന സഹായം, ആശുപത്രി ചെലവുകൾ എന്നിവ നൽകുന്നതാണ് ഈ പദ്ധതി. അന്നപൂർണ്ണ പദ്ധതി അന്ന വസ്ത്രാദികൾക്ക് വിഷമിക്കുന്നവർക്ക് അവ എത്തിച്ചു നൽകുന്നതാണ് അന്നപൂർണ്ണ പദ്ധതി വിദ്യാശ്രീ പദ്ധതി പാവപ്പെട്ട വീടുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഠനസാമഗ്രിക...