സേവനത്തിന്റെ രണ്ടു വർഷങ്ങൾ : കരുതലായി കരുത്തായി മമ ധർമ്മ
മമധർമ്മ : സേവന പാതയിൽ രണ്ടു വർഷം !
മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ സേവാ പ്രവർത്തനങ്ങൾ രണ്ടുവർഷം പിന്നിടുന്നു. 2022 ഡിസംബർ മാസത്തിൽ കോഴിക്കോട് വച്ച് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദപുരി അനുഗ്രഹിച്ച് ആശീർവദിച്ച് ആരംഭിച്ച മമ ധർമ്മയുടെ മഹത്തായ സേവാ പ്രവർത്തനങ്ങൾ സജ്ജനങ്ങളുടെ ആത്മാർത്ഥമായ സമർപ്പണം കൊണ്ട് മൂന്നാം വർഷവത്തിലേക്ക് കടക്കുകയാണ്.
ഈയവസരത്തിൽ മമധർമ്മയോട് സഹകരിക്കുന്ന എല്ലാ സുമനസ്സുകൾക്കും ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ ! നന്ദി
മമധർമ്മ സേവാ വിഭാഗത്തിന്റെ സേവാ പ്രവർത്തനങ്ങൾ മൃതസഞ്ജീവനി, അന്നപൂർണ്ണ, വിദ്യാശ്രീ, മാതൃവന്ദനം - വയോജനാമൃതം, എന്നീ നാല് പദ്ധതികളായാണ് സമൂഹത്തിൽ നടപ്പിൽ വരുത്തുന്നത്.
മൃതസഞ്ജീവനി പദ്ധതി
സമൂഹത്തിലെ നിർധനരായ രോഗികൾക്ക് മരുന്നുകൾ, ചികിത്സാധന സഹായം, ആശുപത്രി ചെലവുകൾ എന്നിവ നൽകുന്നതാണ് ഈ പദ്ധതി.
അന്നപൂർണ്ണ പദ്ധതി
അന്ന വസ്ത്രാദികൾക്ക് വിഷമിക്കുന്നവർക്ക് അവ എത്തിച്ചു നൽകുന്നതാണ് അന്നപൂർണ്ണ പദ്ധതി
വിദ്യാശ്രീ പദ്ധതി
പാവപ്പെട്ട വീടുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഠനസാമഗ്രികൾ, പഠനച്ചെലവ്, ബുക്കുകൾ ,പുസ്തകങ്ങൾ എന്നിവ എത്തിച്ചു നൽകുന്നതാണ്.
മാതൃവന്ദനം - വയോജനാമൃതം പദ്ധതി
സമൂഹത്തിൽ ഒറ്റപ്പെട്ട കഴിയുന്ന അമ്മമാർക്ക് വൃദ്ധജനങ്ങൾക്ക് സഹായം എത്തിച്ചു നൽകുന്നതാണ് ഈ പദ്ധതി.
കഴിഞ്ഞുപോയ രണ്ടുവർഷക്കാലം നാം ആത്മാർത്ഥമായി പ്രവർത്തിച്ചതിൻ്റെ ഫലമായി, സമൂഹത്തിലെ രോഗികളും നിർധനരും ആലംബഹീനരുമായ നൂറുകണക്കിന് ആൾക്കാർക്ക് വിവിധതരത്തിലുള്ള സഹായ സേവനങ്ങൾ എത്തിച്ചു നൽകുവാൻ കഴിഞ്ഞു.
ഇതിനെല്ലാം കാരണം മമ ധർമ്മയുടെ ശതം സമർപ്പയാമി പദ്ധതിയിൽ ഓരോമാസവും 100 രൂപ മുതൽ കഴിയാവുന്ന തുക മുടങ്ങാതെ സമർപ്പണം ചെയ്യുന്ന നിങ്ങൾ ഓരോരുത്തരുമാണ്....
ഇതാണ് നമ്മുടെ മൂലധനം..... ഇതാണ് സേവാ ധനമായി ഉപയോഗിക്കുന്നത്......
എല്ലാവർക്കും നന്ദി
---------------------------------------------
🙏
2024 ഒക്ടോബർ - നവംബർ മാസക്കാല സേവാ പ്രവർത്തനങ്ങൾ
ചികിത്സാ ധന സഹായം കൈമാറി
വൈക്കം സ്വദേശിയായ സജിമോൻ കെട്ടിടം പണിക്കിടയിൽ ഉണ്ടായ അപകടം മൂലം നട്ടെല്ലിന് ക്ഷതമേറ്റ് തളർന്ന് കിടപ്പിലാണ്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.
മമ ധർമ്മയുടെ വൈക്കം ജില്ലാ കോർഡിനേറ്റർ ശ്രീമതി. ശോഭ അദ്ദേഹത്തിൻ്റെ വീട് സന്ദർശിക്കുകയും ചികിത്സാധന സഹായം സജിമോൻ്റെ ഭാര്യയ്ക്ക് ആദ്യ ഘട്ട ധനസഹായം കൈമാറുകയും ചെയ്തു.
വരും മാസങ്ങളിലും സജിമോനുള്ള ചികിത്സാ സഹായം മമ ധർമ്മ നൽകും
-----------------------------------------
ചികിത്സാസഹായം നൽകി
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സാ സഹായം തേടുന്ന വയനാട് ലക്കിടി സ്വദേശിയായ ആനന്ദ് എന്ന യുവാവിന് മമ ധർമ്മ സേവാ വിഭാഗം ചികിത്സയ്ക്കായി എളിയ ഒരു സംഭാവന നൽകി.
-----------------------------------------
അന്ന ദാനം മഹാ ദാനം
മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയിൽ കഴിയുന്ന നിർധന കുടുംബങ്ങളിലെ വയോജനങ്ങൾക്കായി മമ ധർമ്മയുടെ അന്നപൂർണ്ണ പദ്ധതി പ്രകാരം മൂന്നാം ഘട്ടമായി ഭക്ഷ്യ ധാന്യ കിറ്റുകൾ കൈമാറി
------------------------------------------
ഒപ്പമുണ്ട് മമധർമ്മ
ഭാസ്കരൻ, സനില കണ്ണൂർ ജില്ലയിലെ നമ്മുടെ രണ്ട് സഹോദരങ്ങളാണ്.
ഗുരുതരമായ അനീമിയ രോഗബാധിതനായ ഭാസ്കരന് പലപ്പോഴും രക്തം മാറേണ്ടതുണ്ട്. രോഗാവസ്ഥ മൂലം ജോലിക്ക് പോകാൻ ഭാസ്ക്കരന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ചികിത്സയ്ക്കുള്ള പണത്തിന് പലപ്പോഴും വിഷമിക്കുന്നു.
സനില ക്യാൻസർ രോഗിയാണ്. നിർധന കുടുംബങ്ങളിൽ പെട്ട ഇരുവരും പലപ്പോഴും ചികിത്സാ ആവശ്യങ്ങൾക്കായി പണമില്ലാതെ വിഷമിക്കുകയാണ്. ഇതേക്കുറിച്ച് അറിഞ്ഞ നമ്മുടെ കണ്ണൂർ ജില്ലയിലെ സത്സംഗസമിതി കോർഡിനേറ്റർ പുരുഷോത്തമൻ സാർ, ഇവരെ കുറിച്ചുള്ള വിവരം മമ ധർമ്മ സേവാ വിഭാഗത്തിന് കൈമാറുകയും, ഉടൻ തന്നെ നമ്മൾ അവർക്ക് ആവശ്യമായ ചികിത്സ ധനസഹായം എത്തിച്ചു കൊടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
കഴിഞ്ഞദിവസം പുരുഷോത്തമൻ സാറിൻ്റെ നേതൃത്വത്തിൽ
രമാഭായ്, ടി കെ രേവതി, ജയന്തി സി പി,എന്നീ സത്സംഗസമിതി അംഗങ്ങൾ ഇരുവരെയും സന്ദർശിക്കുകയും, രോഗ വിവരങ്ങൾ അന്വേഷിക്കുകയും, ചികിത്സാ ധനസഹായം കൈമാറുകയും ചെയ്തു.
വരും മാസങ്ങളിലും ഇവരുടെ ചികിത്സയ്ക്ക് ആവശ്യമായ പണം മമ ധർമ്മ നൽകുന്നതാണ്.
----------------------------------------
സഹായങ്ങൾക്ക് നന്ദി
കുറച്ചു ദിവസങ്ങൾക്കു മുമ്പ് നമ്മുടെ സഹ സാധകനായ ശ്രീ വൻജ് സാറിൻ്റെ ചികിത്സാ സഹായാർത്ഥം ഒരു പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഇട്ടിരുന്നു.
അതിന് വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ഈ ഗ്രൂപ്പിലുള്ള അംഗങ്ങൾ നൽകിയത്.
മമധർമ്മ സേവാ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കായി മാത്രം 40000 രൂപ നൽകുകയും, പിന്നീട് നമ്മുടെ സാധകന്മാരിൽ നിന്നും മമ ധർമ്മ സേവാ വിഭാഗത്തിലേക്ക് അയച്ചു നൽകിയ തുകകൾ അദ്ദേഹത്തിൻ്റെ മകൻ അർജുനന് പലപ്പോഴായി കൈമാറുകയും ചെയ്തിരുന്നു.
ഈ മെസ്സേജ് പല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക വഴി
സമൂഹത്തിലെ സജ്ജനങ്ങളിൽ നിന്നും അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കുള്ള ധനസഹായം പലപ്പോഴായി ലഭിക്കുകയും ചെയ്തു.
പോളിയോ ബാധിതനായ അദ്ദേഹം വീൽചെയറിൽ ഇരുന്നുകൊണ്ടാണ് തന്റെ ജീവിതം മുന്നോട്ടു നയിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ ആവുകയും ചെയ്തു.
ഒരു സാധക കുടുംബമായ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ചികിത്സാ ചെലവിന് ഏറെ വിഷമിച്ചിരുന്നു.
ഈ അവസരത്തിലാണ് മമ ധർമ്മ സേവാ വിഭാഗം പ്രാർത്ഥനകൾക്കൊപ്പം അത്തരത്തിലൊരു ചികിത്സാ സഹായ അഭ്യർത്ഥന ആദ്യമായി ഈ ഗ്രൂപ്പിൽ post ചെയ്തത്.
അതിന് എല്ലാവരും തന്നെ മികച്ച പ്രതികരണം നൽകി. സഹായം നൽകി നന്ദി
നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾക്കും വിലമതിക്കാനാവാത്ത സംഭാവനകൾക്കും ഒരുപാട് നന്ദി
------------------------------------------
മൃത്യോർമ്മാ അമൃതംഗമയ
ആലപ്പുഴ ജില്ലയിലെ പെരുമ്പളം ഗ്രാമത്തിൽ ക്യാൻസർ രോഗബാധിതർക്കുള്ള മമധർമ്മ സേവാ വിഭാഗത്തിന്റെ ചികിത്സാ ധനസഹായം പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈലജ കൈമാറുന്നു.
-----------------------------------------------
ഒരുമിക്കാം ഗോകുലിനായി
പാലക്കാട് സ്വദേശിയായ 17 വയസ്സുകാരൻ ഗോകുൽ കൃഷ്ണയുടെ ചികിത്സാ സഹായനിധിയിലേക്ക് മമധർമ്മ ഒരു എളിയ സഹായം നൽകി
-----------------------------------------
ക്യാൻസറിനെ പ്രതിരോധിക്കാം
പ്രിയരെ,🙏
മമ ധർമ്മ വളരെ ചെറിയ ഒരു ചാരിറ്റബിൾ സംഘടനയാണ്. ദിനംപ്രതി കേരളത്തിനകത്തു നിന്നും പുറത്തുനിന്നും, നമ്മുടെ ജില്ലാ സമിതികളിൽ നിന്നും മറ്റുമുള്ള വിവിധതരത്തിലുള്ള സഹായ അഭ്യർത്ഥനകൾ മമധർമ്മയിൽ ലഭിക്കാറുണ്ട്.
എല്ലാവരെയും സഹായിക്കണമെന്ന് ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്നു.
എന്നാൽ അത്രയും വിപുലമായി സഹായം ചെയ്യുവാനുള്ള ധനസ്ഥിതി ഇപ്പോൾ നമുക്കില്ല. എങ്കിലും തീരെ പാവപ്പെട്ടവർക്കായി കഴിയാവുന്നത് പോലെ നാം ചികിത്സാധന സഹായം ചെയ്യാറുമുണ്ട്.
ഓരോ മാസവും മമധർമ്മയിൽ സമർപ്പണമായി ലഭിക്കുന്ന തുക ഏറ്റവും അധികം ഇപ്പോൾ നൽകുന്നത്, മൃതസഞ്ജീവനി പദ്ധതി പ്രകാരം പാവപ്പെട്ട വീടുകളിലെ ക്യാൻസർ രോഗബാധിതർക്കാണ്. അത് ഒറ്റ മാസം കൊടുത്തു നിർത്തുകയല്ല നാം ചെയ്യുന്നത്. അവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെങ്കിൽ മൂന്നു മുതൽ ആറുമാസം വരെ നാം തുടർച്ചയായി കഴിയാവുന്ന രീതിയിൽ ധനസഹായം നൽകാറുണ്ട്. ഇപ്പോൾ ഓരോ മാസം കഴിയുന്തോറും ക്യാൻസർ ചികിത്സയ്ക്കായുള്ള സഹായ അഭ്യർത്ഥനയുടെ എണ്ണം കൂടിവരുന്നു !. ഇത് വളരെ ആശങ്കപ്പെടുത്തുന്ന ഒരു സംഗതിയാണ്.
ക്യാൻസർ ഒരു മാരകരോഗമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കേരളത്തിൽ ഇന്നത് വളരെ വേഗം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. തെറ്റായ ഭക്ഷണശീലവും, ഭക്ഷണം വെള്ളം വായു എന്നിവയിലെ മാലിന്യങ്ങളും വിഷാംശങ്ങളും, പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും, ചില മരുന്നുകളുടെ പാർശ്വഫലങ്ങളും, അമിതമായ ടെൻഷനും, വ്യായാമരഹിതമായ ജീവിതരീതിയും തുടങ്ങി പല കാരണങ്ങളും കേരളത്തിലെ ക്യാൻസർ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
അടുക്കും ചിട്ടയും ഒപ്പം പ്രകൃതിയോട് ഇണങ്ങിയുള്ളജീവിതവും, ശരിയായ ഭക്ഷണരീതിയും വ്യായാമവും, പ്രശാന്തമായ മനസ്സും, ധ്യാനാത്മകമായ ജീവിതശൈലിയും ക്യാൻസർ രോഗത്തെ തടയുന്ന ദിവ്യ ഔഷധങ്ങളാണ്. നാം അത് നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക.
ഈ എളിയ സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ
മമ ധർമ്മയോട് ആത്മാർത്ഥമായി സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏
---------------------------------------------------
രണ്ടാം ഘട്ട ചികിത്സാ ധന സഹായം കൈമാറി
വൈക്കം സ്വദേശിയായ സജിമോൻ കെട്ടിടം പണിക്കിടയിൽ ഉണ്ടായ അപകടം മൂലം നട്ടെല്ലിന് ക്ഷതമേറ്റ് തളർന്ന് കിടപ്പിലായിട്ട് നാളുകളായി. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന ചെറിയ കുടുംബം ചികിത്സാ ചെലവിനായി ഏറെ വിഷമിക്കുന്നു.
കഴിഞ്ഞ തവണ മുതൽ മമധർമ്മ സേവാ വിഭാഗം അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവിന് ആവശ്യമായ ധനസഹായം നൽകിവരുന്നുണ്ട്.
സജിമോന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. കഴിഞ്ഞതവണ കണ്ടപ്പോൾ പൂർണ്ണമായും കിടപ്പിലായിരുന്ന അദ്ദേഹം ഇത്തവണ കട്ടിലിൽ ഇരുന്നു തുടങ്ങിയിട്ടുണ്ട്. ആശാവഹമായ പുരോഗതി ! അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് വൈദ്യനാഥനായ മഹാദേവനോട് പ്രാർത്ഥിക്കുന്നു.
മമധർമ്മയ്ക്ക് വേണ്ടി ആശാപ്രവർത്തക മിനി പ്രസന്നൻ വൈക്കത്തെ സജിയുടെ വീട്ടിലെത്തി ഭാര്യയുടെ പക്കൽ രണ്ടാം ഘട്ട ധനസഹായം കൈമാറുന്നു
---------------------------------------------
സേവനമെന്ന പരമ ധർമ്മം
മലപ്പുറം പോളിസേരിയിൽ താമസിക്കുന്ന ജനാർദ്ദനൻ കാഴ്ച ശക്തിയില്ലാത്തയാളാണ്. അച്ഛൻ അമ്മ സഹോദരങ്ങൾ ഇവരാരും ഇല്ലാത്ത ഇദ്ദേഹത്തെ ഇപ്പോൾ സംരക്ഷിക്കുന്നത് ഏറെ പ്രായം ചെന്ന ഒരമ്മാവനാണ്.
ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ജനാർദ്ദനൻ തുടർ ചികിൽസയ്ക്കായി വിഷമിക്കുന്നു. ഇതേക്കുറിച്ച് അറിഞ്ഞ മമധർമ്മയുടെ മലപ്പുറം സത്സംഗസമിതി ജില്ലാ കോർഡിനേറ്റർ പി. സദാനന്ദൻ അദ്ദേഹത്തെ വീട്ടിലെത്തി, ചികിത്സാധന സഹായം കൈമാറി
-----------------------------------------
രമണിയമ്മയ്ക്കൊപ്പം
മലപ്പുറം തിരൂർ സ്വദേശിനിയായ രമണി അമ്മ ക്യാൻസർ ബാധിതയാണ്.
മമ ധർമ്മയുടെ മൃതസഞ്ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി രമണിക്കുള്ള ചികിൽസാ ധനസഹായം മമ ധർമ്മ മലപ്പുറം സത്സംഗ സമിതി അംഗം അഭിലാഷ് കൈമാറുന്നു
നന്ദി
മമ ധർമ്മ സേവാ വിഭാഗം
Comments
Post a Comment