വിദ്യാശ്രീ പദ്ധതി : സ്കൂൾ വിദ്യാർത്ഥികൾക്കായി പഠന സാമഗ്രികൾ വിതരണം

പുഞ്ചിരികൾ നിറയട്ടെ ജൂണിൽ സ്കൂളുകൾ തുറക്കുകയാണ്. പല പാവപ്പെട്ട കുടുംബംങ്ങളിലേയും രക്ഷിതാക്കൾ കുട്ടികൾക്ക് ബാഗും കുടയും ബുക്കുകളും വാങ്ങുവാൻ നെട്ടോട്ടമോടുകയാണ്. സ്ക്കൂൾ പഠനസാമഗ്രികളുടെ വില താങ്ങാവുന്നതിനും അപ്പുറമാണ്. ! എല്ലാവർഷത്തേയും പോലെ ഈ വർഷവും മമ ധർമ്മയുടെ സേവാ വിഭാഗം വിദ്യാശ്രീ പദ്ധതി വഴി നിർധനരായ മാതാപിതാക്കൾക്ക് ചെറിയൊരു കൈതാങ്ങാവാൻ ശ്രമിക്കുകയാണ്. 2025 വിദ്യാശ്രീ പദ്ധതിയ്ക്ക് ഇന് മമ ധർമ്മ തുടക്കമിട്ടു. വരും ദിവസങ്ങളിൽ പാവപ്പെട്ട വീടുകളിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് മമ ധർമ്മ പഠന സാമഗ്രികൾ എത്തിച്ചു നൽകും. മാനവ സേവ മാധവ സേവ നന്ദി🙏🏻 മമ ധർമ്മ സേവാ വിഭാഗം ----------------------------------------------------- വീടൊരുക്കാം മായയ്ക്കായി ഏതാനും ദിവസം മുമ്പ് മായയുടെ വാർത്ത മമ ധർമ്മ ഗ്രൂപ്പിൽ ഇട്ടിരുന്നു. മായയ്ക്കും ഏകമകൾക്കും സുരക്ഷിതമായി താമസിക്കുന്നതിന് ഒരു വീടൊരുക്കണം. അതിലേക്കായി നമ്മുടെ സാധകരായ സജ്ജനങ്ങളിൽ പലരും മമ ധർമ്മയിലേക്ക് സമർപ്പണം നടത്തിയിരുന്നു. ആ തുക മായയ്ക്ക് ഇന്ന് കൈമാറി. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന മുറക്ക് അടുത്ത ഘട്ട സാമ്പത്തിക സഹായം മമ ...