Posts

Showing posts from December, 2025

ഡിസംബർ 2025 : സേവാ പ്രവർത്തനങ്ങൾ

Image
  2025 അവസാനിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും സമൂഹത്തിലെ നിർദ്ധനരും രോഗികളുമായ അനേകായിരങ്ങൾക്ക് മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ സഹായങ്ങൾ എത്തിച്ചു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് സഹായമല്ല. സഹജീവികളോടുള്ള നമ്മുടെ കടമയാണ്. ഈശ്വര ഉപാസന ചെയ്യുന്നവർ സർവ്വതിലും ഈശ്വരനെ കാണുന്നു. വിശക്കുന്നവന് ആഹാരം നൽകുക,  രോഗങ്ങളാൽ വലയുന്നവർക്ക് മരുന്നും ചികിത്സാ സഹായവും നൽകുക, ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് ക്ഷേമപെൻഷനുകളും, സംരക്ഷണവും ഒരുക്കുക, പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ വിദ്യാഭ്യാസ ധനസഹായവും പഠന സാമഗ്രികളും എത്തിച്ചു നൽകുക. ഇത്തരത്തിലുള്ള ലളിതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞുപോയ വർഷങ്ങളിൽ നമ്മുടെ സേവാ വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ചിത്രങ്ങൾ ഇതിൽ ഇല്ല. നാം ചെയ്യുന്ന പ്രവർത്തനങ്ങളുടെ 50 ശതമാനത്തിൽ താഴെ മാത്രം കാര്യങ്ങളുടെ ചിത്രങ്ങളാണ് ഇതിൽ ഉള്ളത്. കിടപ്പ് രോഗികൾക്കും, ദൂരെ നിന്ന് സഹായം ആവശ്യപ്പെടുന്നവർക്കും , നമ്മുടെ സാധകന്മാരുടെ നിർദ്ദേശം അനുസരിച്ച് സഹായധനം എത്തിച്ചു നൽകുന്നവരുടെയും ഒക്കെ ചിത്രങ്ങൾ പകർത്തുക സാധ്യമല്ല....