ഡിസംബർ 2025 : സേവാ പ്രവർത്തനങ്ങൾ

 


2025 അവസാനിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും സമൂഹത്തിലെ നിർദ്ധനരും രോഗികളുമായ അനേകായിരങ്ങൾക്ക് മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ സഹായങ്ങൾ എത്തിച്ചു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.


യഥാർത്ഥത്തിൽ ഇത് സഹായമല്ല. സഹജീവികളോടുള്ള നമ്മുടെ കടമയാണ്. ഈശ്വര ഉപാസന ചെയ്യുന്നവർ സർവ്വതിലും ഈശ്വരനെ കാണുന്നു. വിശക്കുന്നവന് ആഹാരം നൽകുക,  രോഗങ്ങളാൽ വലയുന്നവർക്ക് മരുന്നും ചികിത്സാ സഹായവും നൽകുക, ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് ക്ഷേമപെൻഷനുകളും, സംരക്ഷണവും ഒരുക്കുക, പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ വിദ്യാഭ്യാസ ധനസഹായവും പഠന സാമഗ്രികളും എത്തിച്ചു നൽകുക. ഇത്തരത്തിലുള്ള ലളിതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞുപോയ വർഷങ്ങളിൽ നമ്മുടെ സേവാ വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്.


നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ചിത്രങ്ങൾ ഇതിൽ ഇല്ല. നാം ചെയ്യുന്ന പ്രവർത്തനങ്ങളുടെ 50 ശതമാനത്തിൽ താഴെ മാത്രം കാര്യങ്ങളുടെ ചിത്രങ്ങളാണ് ഇതിൽ ഉള്ളത്. കിടപ്പ് രോഗികൾക്കും, ദൂരെ നിന്ന് സഹായം ആവശ്യപ്പെടുന്നവർക്കും , നമ്മുടെ സാധകന്മാരുടെ നിർദ്ദേശം അനുസരിച്ച് സഹായധനം എത്തിച്ചു നൽകുന്നവരുടെയും ഒക്കെ ചിത്രങ്ങൾ പകർത്തുക സാധ്യമല്ല. 


മാത്രമല്ല എല്ലാ മാസവും ക്ഷേമ പെൻഷനുകൾ നൽകുന്ന അമ്മമാരുടെ ചിത്രങ്ങളും എപ്പോഴും പകർത്താറില്ല. സേവാ പ്രവർത്തനങ്ങൾ നടത്തുന്ന ഏതാനും സ്ഥലങ്ങളിൽ നമ്മുടെ പ്രവർത്തകർ ഡോക്യുമെന്റേഷൻ ആവശ്യത്തിനായി പകർത്തുന്നവയാണ് നിങ്ങളുടെ അറിവിലേക്കായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുള്ളത്.









ഒരു രജിസ്റ്റേഡ് ഓർഗനൈസേഷൻ ആയതിനാൽ നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം ഡോക്യുമെന്റേഷൻ ചെയ്യേണ്ടതുണ്ട്. എല്ലാവർഷവും ഇൻകം ടാക്സ്  ഡിപ്പാർട്ട്മെൻ്റിന് വരവ് ചെലവ് കണക്കുകൾ നൽകി ബോധ്യപ്പെടുത്തേണ്ടതുണ്ട്  ആയതിനാലാണ് ചില ചിത്രങ്ങൾ എങ്കിലും പകർത്തുന്നത്. 

മമ ധർമ്മ ശതം സമർപ്പയാമി എന്ന പദ്ധതിയിലൂടെ 100 രൂപ മുതൽ മാസ സമർപ്പണം ചെയ്യുന്ന നമ്മുടെ ഉപാസകരുടെ ധനം ഉപയോഗിച്ചാണ് ലളിതമായ ഇത്തരം പ്രവർത്തനങ്ങൾ നാം ചെയ്തുകൊണ്ടിരിക്കുന്നത്.

മമ ധർമ്മ സേവാ വിഭാഗത്തോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള മഹത്തായ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ നമുക്ക് ജഗദീശ്വരൻ അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മമ ധർമ്മ സേവ വിഭാഗം

എല്ലാവർക്കും പുതുവത്സര ആശംസകൾ

Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ