മമ ധർമ്മ സേവാ വാർത്ത : ജനുവരി 2023
ചികിൽസാ സഹായ നിധി കൈമാറി
2023 ജനുവരി മാസത്തിലെ മമ ധർമ്മ സേവാവിഭാഗത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് 4.1.2023 ന് ആലപ്പുഴ ജില്ലയിൽ തുടക്കം കുറിച്ചു.
മമ ധർമ്മയുടെ മൃതസഞ്ജീവനി സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ സ്വദേശികളായ ഷാജി, ബൈജു എന്നിവർക്ക് ചികിൽസാ സഹായ നിധി നൽകി കൊണ്ട് മമ ധർമ്മ സെക്രട്ടറി യോഗാചാര്യ എ.വി. കൃഷ്ണകുമാർ സേവാ യജ്ഞത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.
ഷാജി ഹൃദ്രോഗിയാണ്. ഹൃദ്രോഗ ചികിൽസ പുരോഗമിക്കുന്നതിനിടെ കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളും പിടിപ്പെട്ടു. മാസം 3000 രൂപയോളം മരുന്നുകൾക്കായി വേണം. കൂലിപ്പണിക്കാരനായ ഷാജിയ്ക്ക് രോഗബാധിതനായതിനാൽ ജോലിയ്ക്ക് പോകാൻ സാധിക്കുന്നില്ല. മമ ധർമ്മ എളിയ ചികിൽസാ സഹായം നൽകിയതിനൊപ്പം വരുന്ന മാസങ്ങളിലെ ഷാജിയുടെ മരുന്നുകളും വാങ്ങി നൽകാൻ തീരുമാനിച്ചു.
ബൈജു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ജോലിയ്ക്കിടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലായി. കുടുംബത്തിന്റെ ഏക അത്താണിയായ ബൈജുവിന് ജോലിയ്ക്ക് പോകാൻ കഴിയാത്തതിനാൽ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. മമ ധർമ്മ സേവാ വിഭാഗം ബൈജുവിന് ചികിൽസാ സഹായം നൽകുന്നതിനൊപ്പം വരും മാസങ്ങളിൽ കുടുംബത്തിലേയ്ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും മറ്റും എത്തിച്ചു നൽകും.
മാനവ സേവ മാധവ സേവ
നന്ദി
സേവാവിഭാഗം
മമ ധർമ്മ എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ( Reg. ALP / TC / 372/2022 ), അലപ്പുഴ - 688570
WhatsApp : 9526274785
Mobile : 8078388409
Comments
Post a Comment