മമ ധർമ : സേവാ പ്രവർത്തനങ്ങൾ ജനുവരി 2024

 മമ ധർമ്മ : മൃതസഞ്ജീവനി പദ്ധതി  ദിവ്യയ്ക്ക് ചികിൽസാ ധനസഹായം കൈമാറി


മലപ്പുറം ജില്ലയിൽ ക്യാൻസർ ബാധിതയായ  ദിവ്യ എന്ന വീട്ടമ്മയ്ക്ക് മമ ധർമ്മയുടെ  ചികിൽസ സഹായ ധനം, ജില്ലാ സത്സംഗ സമിതി കോർഡിനേറ്റർ ശ്രീ. സദാനന്ദൻ കൈമാറുന്നു. 

വരുന്ന മാസങ്ങളിലും മമ ധർമ്മ  ദിവ്യയ്ക്ക് ചികിൽസാ ധനസഹായം നൽകും.

-------------------------------------------------------

ഹൃദയപൂർവ്വം ചേർത്തുനിർത്താം 


ആലപ്പുഴ ജില്ല ചേർത്തല താലൂക്കിലെ ഒരു നിർധന കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥി ഹൃദയസംബന്ധമായ ചികിത്സയ്ക്ക് നമ്മളോട് സഹായം തേടിയിരുന്നു.

ചികിൽസയ്ക്കുള്ള ധനസഹായം മമ ധർമ്മ ഇന്ന് കൈമാറി.

-------------------------------------------------------

ആരഭിയ്ക്ക് മൂന്നാം ഘട്ട ചികിൽസാ ധനസഹായം നൽകി


ക്യാൻസർ ബാധിതയായ ആരഭി എന്ന കുഞ്ഞിന് മൂന്നാം മാസവും സേവാ പ്രവർത്തകർ വീട്ടിലെത്തി തുക കൈമാറുന്നു.

-----------------------------------------------

ശരണ്യയ്ക്ക്  മമ ധർമ്മയുടെ ചികിത്സ ധനസഹായം നൽകി



വൃക്ക രോഗബാധിതയായ കായംകുളം സ്വദേശിനി ശരണ്യക്ക് മമധർമ്മ ചികിത്സ ധനസഹായം കൈമാറി

വരും മാസങ്ങളിലും ശരണ്യയ്ക്ക് ആവശ്യമായ ചികിത്സാ സഹായം മമ ധർമ്മ സേവാ വിഭാഗം നൽകും

മാനവ സേവ മാധവ സേവ

നന്ദി

മമ ധർമ്മ സേവാ വിഭാഗം



Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ