വയനാടിനൊപ്പം : സേവാ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 2024
.jpg)
വയനാട് ഉരുൾപ്പൊട്ടൽ : ദുരന്ത സഹായനിധി മമ ധർമ്മ കൈമാറി വയനാട്ടിലെ ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട് നിവാസികൾക്കായി മമ ധർമ്മയുടെ സഹായ ധനം സേവാ പ്രവർത്തകർക്ക് കൈമാറുന്നു ----------------------------------------------------------- ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു നിർധന കുടുംബങ്ങളിലെ വയോജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്ന മമധർമ്മ സേവാ വിഭാഗത്തിൻ്റെ അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ----------------------------------------------------------- ----------------------------------------------------------------- ക്യാൻസർ ബാധിതർ സുഖം പ്രാപിക്കുമ്പോൾ ........ ദിവ്യ മലപ്പുറം സ്വദേശിനിയാണ്. ഭർത്താവും ഒരു കുഞ്ഞുമടങ്ങുന്നതാണ് ദിവ്യയുടെ കുടുംബം. ഏറെ നാളായി ക്യാൻസർ ബാധിതയായി കഴിയുന്ന ദിവ്യയ്ക്ക് മമധർമ്മ മാസങ്ങളായി ചികിത്സാധന സഹായം നൽകി പോരുന്നു. ഈയിടെ ഏറെ സന്തോഷകരമായ ഒരു വാർത്ത നമ്മെ തേടിയെത്തി. ദിവ്യ കാൻസർ രോഗത്തിൽനിന്ന് സുഖം പ്രാപിച്ചു വരുന്നു. മരുന്നുകൾക്കൊപ്പം തന്നെ, നിത്യവുമുള്ള യോഗാനുഷ്ഠാനം കൊണ്ട് ദിവ്യയുടെ ചികിത്സയിൽ വളര...