രോഗികൾക്ക് കൈതാങ്ങാവാൻ മമ ധർമ്മ പദ്ധതികൾ
ഈ പുഞ്ചിരിയാണ് ഞങ്ങളുടെ അനുഗ്രഹം: ഒപ്പമുണ്ട് മമ ധർമ്മ
വൈക്കം സ്വദേശിയായ ശ്രീ.മോഹനൻ പ്രോസ്റ്റേറ്റ് കാൻസർ ബാധിതനാണ്. ചികിത്സയ്ക്കായി ധാരാളം പണം ഇതിനോടകം തന്നെ ചെലവായി. തുടർ ചികിത്സയ്ക്ക് പണം കണ്ടെത്തണം.
ചികിത്സയ്ക്കായി മമ ധർമ്മയുടെ വൈക്കം സത്സംഗ സമിതിയോട് കഴിഞ്ഞ ദിവസം സഹായം അഭ്യർത്ഥിച്ചിരുന്നു.
ഇന്ന് അദ്ദേഹത്തിൻ്റെ വീട്ടിൽ നേരിട്ടെത്തി ചികിത്സാ സഹായ ധനം നമ്മുടെ പ്രവർത്തകർ കൈമാറി.
വരും മാസങ്ങളിലും അദ്ദേഹത്തിൻ്റെ ചികിൽസയ്ക്കായി സഹായധനം മമ ധർമ്മ നൽകും.
--------------------------------------------------------------
അതിജീവനം ക്ഷേമ പെൻഷൻ പദ്ധതിയും അന്നപൂർണ്ണയും
മമ ധർമ്മ സേവ വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങളിലെ വയോജനങ്ങൾക്കായി നൽകിവരുന്ന അതിജീവനം ക്ഷേമപെൻഷന്റെ മൂന്നാം ഘട്ട തുകകൾ വിതരണം ചെയ്തു.
അതോടൊപ്പം തന്നെ പാവപ്പെട്ട വീടുകളിൽ എല്ലാ മാസവും നൽകി വരാറുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും നടന്നു.
Comments
Post a Comment