തുടരുന്ന സേവാ പ്രവർത്തനങ്ങൾ
ആരഭിയ്ക്കായി മമ ധർമ്മ.....
ഓർമ്മ വയ്ക്കുന്നതിനു മുൻപേ ക്യാൻസർ രോഗം സ്വന്തം അമ്മയെ തന്നിൽ നിന്നും വേർപെടുത്തി. അമ്മയ്ക്ക് പകരം സ്നേഹം ചൊരിഞ്ഞ അമ്മയുടെ മാതാവിനും ക്യാൻസർ..... ഇപ്പോഴിതാ ആരഭി എന്ന എട്ട് വയസ്സുകാരി കുരുന്നിനും ക്യാൻസർ ബാധിതയായിരിക്കുന്നു. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ പെരുമ്പളം ഏഴാം വാർഡിൽ രാജപ്പനും കുടുംബത്തിനുമാണ് ഈ ദൗർഭാഗ്യം.
ഏഴ് വർഷങ്ങൾക്കു മുൻപ് രാജപ്പന്റെ മകൾ ക്യാൻസർ ബാധിതയായി മരണപ്പെട്ടിരുന്നു. ആരഭി എന്ന ഈ കുഞ്ഞിനെ പരിചരിച്ചിരുന്ന ഭാര്യ മിനിക്കും രണ്ട് വർഷങ്ങൾക്കു മുൻപ് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ജനിക്കുമ്പോൾ തന്നെ വിരലുകൾക്കും കണ്ണുകൾക്കും അപാകത ഉണ്ടായിരുന്ന ആരഭിക്കും ആറ് മാസം മുൻപ് എല്ലിന്റെ മജ്ജകളിൽ ക്യാൻസർ സ്ഥിരീകരിച്ചു.
നിലവിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ് കുടുംബം.
കഴിഞ്ഞ ദിവസം (12-11-23) മമ ധർമ്മ സേവാ വിഭാഗത്തിന്റെ പ്രവർത്തകർ ഈ കുടുംബത്തെ സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു........
ആരഭിക്ക് ചികിത്സ ധനസഹായം കൈമാറി
ഇന്ന് ( 18-11- 2023 ) ൽ മമ ധർമ്മയുടെ ആദ്യ ഘട്ട ചികിൽസാ ധനസഹായം ആരഭിയുടെ കുടുംബത്തിന് മമ ധർമ്മ സേവാ വിഭാഗം പ്രവർത്തകർ വീട്ടിലെത്തി കൈമാറി ....
വരും മാസങ്ങളിലും ആരഭിയുടെ ചികിൽസാ ചെലവ് മമ ധർമ്മ വഹിക്കും ...
----------------------------------------------------
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
മമധർമ്മ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ തീരദേശ മേഖലകളിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
മാനവ സേവ മാധവ സേവ
🙏
Mama Dharma








Comments
Post a Comment