മമ ധർമ്മ : 2025 ജനുവരി മാസ സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി

സേവാ പ്രവർത്തനങ്ങളുടെ 2025 പുതുവർഷം ആഘോഷിച്ച് മമധർമ്മ സേവാവിഭാഗം


മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ നിർധന കുടുംബങ്ങൾക്കായി പലവ്യഞ്ജന - ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് പുതുവത്സരത്തിലെ സേവാ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി










---------------------------------------------------------അന്നദാനം മഹാദാനം












 മമധർമ്മ സേവാ വിഭാഗത്തിൻ്റെ  ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്യുന്ന ആലപ്പുഴ ജില്ല പെരുമ്പളം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ശ്രീമതി ഷൈലജ ശശികുമാർ.
---------------------------------------------------------


 ആയുഷിൻ്റെ ചികിത്സയ്ക്കായി
നാടിനൊപ്പം  ചേർന്ന് മമ ധർമ്മ സേവാ വിഭാഗവും




ആലപ്പുഴ ജില്ലയിൽ
പെരുമ്പളത്ത്  താമസിക്കുന്ന  സാന്ദ്ര- സനീഷ്  ദമ്പതികളുടെ മകനാണ്  5 വയസുള്ള ആയുഷ്
 .
"മെഡുല ബ്ലാസ്റ്റോമ "
എന്ന അസുഖം ബാധിച്ച് കോട്ടയം മെഡി: കോളേജ് ആശുപത്രി, RCC തിരുവനന്തപുരം എന്നിവിടങ്ങളിലെ ചികിത്സയിലാണ്.
കുട്ടിയ്ക്ക് നിവർന്നു കിടക്കാനോ എഴുനേറ്റിരിക്കാനും നടക്കാനും വയ്യാതെ കിടന്ന കിടപ്പിലാണ്.
വിവിധ ചികിത്സകൾ നടത്തി വളരെയേറെ തുക ചെലവാക്കി ആകെ ബാദ്ധ്യതതയിലാണ് ഇവർ. Indo-American Spine & Neuro ആശുപത്രയിൽ 
ചികിത്സ തുടരുകയാണ്.
ഇനി 4 ലക്ഷം രൂപയോളം ചെലവു വരുന്ന ഒരു സർജറി അടിയന്തിരമായി ചെയ്താൽ മാത്രമേ കുട്ടിയ്ക്ക് പൂർവ്വസ്ഥിതി കൈവരിക്കാനാകൂ.
കാര്യമായ വരുമാനമില്ലാത്ത ഇവർക്ക് ഈ തുക കണ്ടെത്തുന്നതിന് നിർവ്വാഹമില്ലാത്ത സാഹചര്യത്തിൽ  ഗ്രാമവാസികൾ  എല്ലാവരും ചേർന്ന് ഇവരെ സഹായിക്കുന്നു.

മമധർമ്മ സേവാ വിഭാഗവും ആയുഷിൻ്റെ ചികിത്സയ്ക്കുള്ള ഒന്നാംഘട്ട ധനസഹായം കൈമാറി. വരും മാസങ്ങളിലും ചികിത്സാ ധനസഹായം നൽകും

--------------------------------------------------------------

ഹൃദയശസ്ത്രക്രിയയ്ക്കായി ചികിത്സാധന സഹായം നൽകി

നമ്മുടെ ചില പ്രവർത്തകർ നേരിട്ട് വിളിച്ചുപറയുന്ന  ചികിത്സ ധനസഹായം നൽകേണ്ടുന്ന രോഗ വിഷയങ്ങളും മമധർമ്മയ്ക്ക് ലഭിക്കാറുണ്ട്. കഴിയാവുന്നതുപോലെ ചെറിയ ധനസഹായം നാം നൽകാറുമുണ്ട്. 

 




മമധർമ്മ യോട് സഹകരിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി🙏


മമ ധർമ്മ സേവ വിഭാഗം

Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ